Kerala Schemes is an important topic in Kerala Facts for any Kerala PSC Exams. Mainly for LDC Exams, VEO and Degree Level PSC Exams. Here are most important questions from the recent Schemes introduced by Kerala Government.
സംസ്ഥാന സർക്കാർ പദ്ധതികൾ
1. കുടുംബശ്രീയുടെ ചെയർമാൻ ?
✅തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി
2. ആക്രമണത്തിനിരയായ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി കുടുംബശ്രീ ആരംഭിച്ച അഭയ കേന്ദ്രം
✅സ്നേഹിത
3. സമൂഹത്തിലെ അഗതികളുടെ പുനരധിവാസത്തി നായുള്ള കുടുംബശ്രീ പദ്ധതി
✅ആശ്രയ
4. കിടപ്പുരോഗികളുടെ ശുശ്രൂഷയ്ക്ക് പ്രതിമാസം 525 രൂപ പെൻഷൻ നൽകുന്ന സംസ്ഥാന സർക്കാർ പദ്ധതി
✅ആശ്വാസകിരണം
5. കാണാതാകുന്ന കുട്ടികളെ കണ്ടെത്താൻ കേരളം ഗവൺമെന്റ് രൂപം നൽകിയ പദ്ധതി ഓപറേഷൻ
✅വാത്സല്യ
6. കുടുംബശ്രീയുടെ തൊഴിലില്ലായ്മ നിർമ്മാർജ്ജന പദ്ധതി അറിയപ്പെടുന്നത്
✅കേരളാ ശ്രീ
7. കേരള സർക്കാർ അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച പദ്ധതി
✅ മൃതസഞ്ജീവനി
8. ചൈൽഡ്ചൈനിന്റെ ടോൾഫ്രീ നമ്പർ
✅ 1098
9. തങ്ങളുടേതല്ലാത്ത കാരണത്താൽ ജയിലിലായ പ്രവാസിമലയാളികൾക്ക് ജയിൽ മോചിതനാകുന്ന സമയത്ത് വിമാന ടിക്കറ്റ് നൽകുന്ന പദ്ധതി
✅സ്വപ്നസാഫല്യം
10. ലഹരിക്കെതിരായ ബോധവത്കരണത്തിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി
✅സുബോധം
(മമ്മൂട്ടി - ബ്രാൻഡ് അംബാസിഡർ)
11. വീടുകളിൽ ഒറ്റപ്പെട്ട കഴിയുന്നവർ, കിടപ്പിലായവർ, തീവ്ര മാനസികരോഗികൾ എന്നിവർക് മരുന്ന്, ഭക്ഷണം, പരിചരണം എന്നിവ ഉറപ്പാക്കാൻ കേരള സർക്കാർ പ്രഖ്യാപിച്ച പദ്ധതി
✅കനിവ്
12. എയ്ഡ്സ് ബോധവൽ ക്കരണത്തിനു വേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതി
✅ആയുർദളം
13. കേരളസർക്കാരിന്റെ സൗജന്യ ക്യാൻസർ ചികിത്സ പദ്ധതി
✅സുകൃതം
14. കേരളത്തിലെ വിദ്യാലയങ്ങളെ ലഹരി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച് 'ക്ലീൻ ക്യാമ്പസ് സെയ്ഫ് ക്യാമ്പസ് ' പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ
✅മമ്മൂട്ടി
15. പാതയോരങ്ങളിൽ വിശ്രമകേന്ദ്രം ഒരുക്കാനുള്ള സംസ്ഥാന സർകാർ പദ്ധതി
✅ടേക്ക് എ ബ്രേക്ക്
16. സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം ലക്ഷ്യമിട്ട് സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കിയ പദ്ധതി
✅അതുല്യം
17. അതുല്യം പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ
✅ദിലീപ്
18. കോളേജ്കോദ്യാർത്ഥികളുടെ നൈപുണിയും ശേഷി വർധിപ്പിക്കാ
നായി കേരള സർക്കാർ ആരംഭിച്ച പദ്ധതി
✅യെസ് കേരളം
19. മാരക രോഗങ്ങൾ നേരിടുന്ന സാധാരണകാർക്ക് കേന്ദ്ര സംസ്ഥാന സർക്കാറുകൾ സംയുക്തമായി നടപ്പിലാക്കിയ എഴുപതിനായിരം രൂപയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി
✅ചിസ് പ്ലസ്
20. അവിവാഹിതരായ അമ്മമാർ, വിവാഹമോചിതരായ വനിതകൾ, വിധവകൾ എന്നീ പിന്നോക്ക
അവസ്ഥയിലുള്ള വനിതകൾ
ക്കായി കേരള സർക്കാർ ആരംഭിച്ച സ്വയം തൊഴിൽ പദ്ധതി
✅ശരണ്യ
21. സംസ്ഥാനത്തെ റോഡ്
അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി കേരള സർക്കാർ ആരംഭിച്ച ശുഭയാത്ര പദ്ധതിയുടെ ഗുഡ്‌വിൽ അംബാസിഡർ
✅മോഹൻലാൽ
0 Comments: